ഒരു ഭ്രാന്തൻ പ്രഭാതം

എഴുത്തുകാരൻ. നിരാശനാവാൻ പാടില്ല...
എഴുത്തുകാരൻ നിരാശനായാൽ മുഴുവൻ ലോകവും നിരാശയിലാഴും.
അവർക്ക് പ്രത്യാശ നൽക്.
നിരാശയുടെ കരിമ്പടം കീറിയെറിഞ്ഞ് പ്രത്യാശയുടെ കിരണങ്ങൾ അവരുടെ ജീവിതങ്ങളിലേയ്ക്ക് പായിക്ക്.
അവരെ സ്വപ്നം കാണാൻ പഠിപ്പിക്ക്...
എഴുത്തുകാരൻ നിരാശനാകാൻ പാടില്ല...
എഴുത്തുകാരൻ നിരാശനായാൽ മുഴുവൻ ലോകവും നിരാശരാകും...

ഓർത്തുനോക്ക്...
താഴ് വരയെ മഞ്ഞ് മൂടുന്നതുപോലെ നിരാശ മനുഷ്യരെയാകെ ബാധിക്കുന്നത്. കാറ്റില്ലാതെ, വെളിച്ചമില്ലാതെ, പച്ചപ്പ് മരവിച്ചു കിടക്കുന്ന താഴ്വരയിലെ പുൽമേട്...

അവിടേയ്ക്ക് പുലർവെളിച്ചമായി..., പ്രത്യാശയുടെ അരുണ ശോഭയായി എഴുത്തുകാരൻ ഉദിച്ചുയരണം. കോടമഞ്ഞ് മാറി പുൽത്തുമ്പിൽ ഹിമകണം ഈരേഴ് പതിനാല് ലോകങ്ങളേയും കാട്ടും. അത്രമാത്രം നിരാശ എല്ലാവരിലും ബാക്കിവയ്ക്കണം. അതല്ലേ മനുഷ്യനെ മനുഷ്യനാക്കുന്നത്...

ഹരി
ഒരു ഭ്രാന്തൻ പ്രഭാതം

Comments

Popular posts from this blog

ചുംബനം