Posts

 അ ആദ്യത്തെ അക്ഷരം. ഇമ്പമുള്ള ഈണമുള്ള അക്ഷരം. അതുതന്നെ ആകട്ടെ പേര്. 

ജനാല

എന്റെ മനസ് ഒരു തുറന്ന ജനാലയാണ്... അതിനുള്ളിലേയ്ക്ക് കാറ്റും വെള്ളിച്ചവും കടക്കുന്നു. അവയെ ഉള്ളിൽ കെട്ടിനിർത്താൻ എനിക്കറിയില്ല. എപ്പോഴും തെന്നൽ ഉള്ളിലേയ്ക്ക്, അല്ലെങ്കിൽ പുറത്തേയ്ക്ക് മെല്ലെ ഒഴുകണം... പുറത്തേയ്ക്കുള്ള കാറ്റ് വാക്കുകളുടെ രൂപത്തിലാണ് ജനാല കടക്കുന്നതെന്നു മാത്രം.... വായിക്കുന്നവർ എന്തുകരുതുമെന്നറിയില്ല, ഞാനവയെ തടഞ്ഞുവയ്ക്കാറില്ല... ചിലപ്പോൾ നെടുവീർപ്പുകൾ, ചിലപ്പാേൾ കാെടുങ്കാറ്റുകൾ... ഇതുവരെ വീശിയിട്ടില്ലാത്തത്ര ഭീകരമായ ഒരു കാെടുങ്കാറ്റിനായുള്ള കാത്തിരിപ്പിൽ ആണ് ഞാൻ. അതിൽ സ്വയം ചിതറിത്തെറിക്കാൻ... -ഹരി

മഞ്ചാടി

* മഞ്ചാടി * അമലു എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്. അവൾ എന്റെ മൊബൈൽ ഫോണിൽ നോക്കും, എന്നെ നോക്കും., വീണ്ടും ഫോണിൽ നോക്കും എന്നെ നോക്കി ചിരിക്കും. "എന്താ പേര്?" ഞാൻ ചോതിച്ചു. "അമലു" അമ്മയെ നോക്കി ചിരിച്ചിട്ട് നാണം കുണുങ്ങി അമലു എന്നെ നോക്കി. "അത് എനിക്ക് തരൂ?" അമലു എന്റെ പോക്കറ്റിലേയ്ക്ക് നോക്കിയാണ് ചോദ്യം... "എന്താ... മാെബെെലാണാേ?" ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമലുവിന് നീട്ടി. "അല്ല... അത്... പോക്കറ്റിൽ ഇട്ടത്.." അമലു മുഖം പൊക്കി അമ്മയെ നോക്കി. അമ്മ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു. എന്നെയും നോക്കി. പോക്കറ്റിലെന്താ...! ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ പരതി. ബസ് ടിക്കറ്റ് ഉണ്ട്. ടിക്കറ്റുകൊണ്ട് ബാക്കി തന്ന ചില്ലറ തുട്ടുകൾ പൊതിഞ്ഞ് പോക്കറ്റിൽ ഇട്ടിരിക്കുന്നു. വേറെന്താ ഉള്ളത്... അമലു ആകാംഷയാേടെ എന്റെ കൈയിലും പോക്കറ്റിലും നോക്കി... കിട്ടി... രണ്ട് മഞ്ചാടിക്കുരു... ഇത് എന്റെ കെെയിൽ ഉണ്ടെന്ന് ഇവളെങ്ങനെ കണ്ടു... വഴിയിൽ മഞ്ചാടി കണ്ടാൽ എടുക്കുന്ന ശീലമുണ്ട്. കളിച്ച് കളിച്ച് ഒടുവിൽ ഓർക്കാതെ പോക്കറ്റിൽ ഇട്ടതാണ്. ഒരു മൂന്നു വയസുകാരിയുടെ കണ്ണ...

ഒരു ഭ്രാന്തൻ പ്രഭാതം

എഴുത്തുകാരൻ. നിരാശനാവാൻ പാടില്ല... എഴുത്തുകാരൻ നിരാശനായാൽ മുഴുവൻ ലോകവും നിരാശയിലാഴും. അവർക്ക് പ്രത്യാശ നൽക്. നിരാശയുടെ കരിമ്പടം കീറിയെറിഞ്ഞ് പ്രത്യാശയുടെ കിരണങ്ങൾ അവരുടെ ജീവിതങ്ങളിലേയ്ക്ക് പായിക്ക്. അവരെ സ്വപ്നം കാണാൻ പഠിപ്പിക്ക്... എഴുത്തുകാരൻ നിരാശനാകാൻ പാടില്ല... എഴുത്തുകാരൻ നിരാശനായാൽ മുഴുവൻ ലോകവും നിരാശരാകും... ഓർത്തുനോക്ക്... താഴ് വരയെ മഞ്ഞ് മൂടുന്നതുപോലെ നിരാശ മനുഷ്യരെയാകെ ബാധിക്കുന്നത്. കാറ്റില്ലാതെ, വെളിച്ചമില്ലാതെ, പച്ചപ്പ് മരവിച്ചു കിടക്കുന്ന താഴ്വരയിലെ പുൽമേട്... അവിടേയ്ക്ക് പുലർവെളിച്ചമായി..., പ്രത്യാശയുടെ അരുണ ശോഭയായി എഴുത്തുകാരൻ ഉദിച്ചുയരണം. കോടമഞ്ഞ് മാറി പുൽത്തുമ്പിൽ ഹിമകണം ഈരേഴ് പതിനാല് ലോകങ്ങളേയും കാട്ടും. അത്രമാത്രം നിരാശ എല്ലാവരിലും ബാക്കിവയ്ക്കണം. അതല്ലേ മനുഷ്യനെ മനുഷ്യനാക്കുന്നത്... ഹരി ഒരു ഭ്രാന്തൻ പ്ര ഭാതം

ചുംബനം

ചുംബനം എനിക്ക് ചുംബിക്കുവാൻ കഥകൾ തിളങ്ങുന്ന അഥരങ്ങളും ചുറ്റിലും നിലാവുപെയ്യുന്ന കാേടയും വേണം. ഉടലുകൾ ഒരു കവിതയിലെ രണ്ടു വാക്കുകൾപോലെ ഞെരിഞ്ഞമരണം കോടമായുമ്പാേൾ നമ്മളും മായണം... -ഹരികൃഷ്ണൻ ജി.ജി.. (2ഒക്ടോബർ 2020)