ജനാല

എന്റെ മനസ് ഒരു തുറന്ന ജനാലയാണ്... അതിനുള്ളിലേയ്ക്ക് കാറ്റും വെള്ളിച്ചവും കടക്കുന്നു. അവയെ ഉള്ളിൽ കെട്ടിനിർത്താൻ എനിക്കറിയില്ല. എപ്പോഴും തെന്നൽ ഉള്ളിലേയ്ക്ക്, അല്ലെങ്കിൽ പുറത്തേയ്ക്ക് മെല്ലെ ഒഴുകണം... പുറത്തേയ്ക്കുള്ള കാറ്റ് വാക്കുകളുടെ രൂപത്തിലാണ് ജനാല കടക്കുന്നതെന്നു മാത്രം.... വായിക്കുന്നവർ എന്തുകരുതുമെന്നറിയില്ല, ഞാനവയെ തടഞ്ഞുവയ്ക്കാറില്ല... ചിലപ്പോൾ നെടുവീർപ്പുകൾ, ചിലപ്പാേൾ കാെടുങ്കാറ്റുകൾ... ഇതുവരെ വീശിയിട്ടില്ലാത്തത്ര ഭീകരമായ ഒരു കാെടുങ്കാറ്റിനായുള്ള കാത്തിരിപ്പിൽ ആണ് ഞാൻ. അതിൽ സ്വയം ചിതറിത്തെറിക്കാൻ...
-ഹരി

Comments

Popular posts from this blog

ഒരു ഭ്രാന്തൻ പ്രഭാതം

ചുംബനം